കൽപ്പറ്റ: കൊല്ലും കൊലയും കൊള്ളയും നടത്തി കേരളത്തിലെ പൊതുസമൂഹത്തിന് മുമ്പിൽ ജാള്യതയോടെ നിൽക്കുന്ന സി.പി.എമ്മിന് കോൺഗ്രസിനെ വെല്ലുവിളിക്കാനുള്ള യോഗ്യത എന്താണെന്നു മനസിലാകുന്നില്ല.വയനാട്ടിൽ സി.പി.എം. ഉം ബി.ജെ.പി. യും ഒന്നിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ജനങ്ങൾക്ക് ബോധ്യം വന്നിട്ടുണ്ട്. സംസ്ഥാന തലത്തിൽ മാർക്‌സിസ്റ്റ് പാർട്ടിയും, ബി.ജെ.പി. യും തമ്മിലുള്ള അന്തർധാരയുടെ ഭാഗമായിട്ടാണ് സി.പി.എം, ബി.ജെ.പി. കൂട്ടുകെട്ടിലൂടെ വയനാട്ടിലെ പ്രബല രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്ന വ്യാമോഹം അസ്ഥാനത്താണെന്നും വയനാട് ഡി.സി.സി. പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെ അധ്യക്ഷതയിൽ ചേർന്ന നേതാക്കളുടെ യോഗം പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലുടനീളം കഴിഞ്ഞ കുറെ വർഷങ്ങളായി മാർക്‌സിസ്റ്റ് പാർട്ടിയും നേതാക്കളും നടത്തി വരുന്ന കൊല്ലും കൊലയും മറച്ച് വെച്ചുകൊണ്ട് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ യാതൊരു യോഗ്യതയുമില്ല. കേരള സമൂഹത്തെ ഞെട്ടിച്ച സി.പി.എം, ആർ.എസ്.എസ്, കൊലപാതകങ്ങളുടെ പരമ്പരകൾ സൃഷ്ടിച്ചവരാണ്. ഒരു രാഷ്ട്രീയ കൊലപാതകത്തിനും നേതൃത്വം കൊടുക്കുകയോ, അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലായാലും കോൺഗ്രസ് പ്രവർത്തകരെ മരണത്തിലേക്ക് തള്ളി വിടുന്ന സ്വാഭാവം ഇക്കാലം വരെ കോൺഗ്രസ്സിനുണ്ടായിട്ടില്ല. ഓരോ സാഹചര്യങ്ങൾ മൂലം മനോ വിഷമം അനുഭവപ്പെടുമ്പോൾ അതിനെ നേരിടാനും പ്രശ്‌നത്തെ ലഘൂകരിക്കാൻ കഴിയാത്തവരുമായ ചിലർ ആത്മഹത്യക്ക് വിധേയമായിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് യാതൊരു വിധ അറിവോ പങ്കോ ഇല്ല എന്നുള്ളതാണ് വാസ്തവം.. ആത്മഹത്യകൾ ഉണ്ടാകുമ്പോൾ മുതല കണ്ണീർ ഒഴുക്കുന്ന സി.പി.എം, ബി.ജെ.പി, ആർ. ജെ.ഡി. തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുളളങ്കൊല്ലി പ്രശ്‌നത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണ്. സഹകരണ മേഖലയിൽ കേരളത്തിലുടനീളം കോടാനുകോടി രൂപയുടെ തട്ടിപ്പ് നടത്തി എം.എൽ.എ. മാർ അടക്കം സി.പി.എമ്മിന്റെ സംസ്ഥാന നേതാക്കളുൾപ്പടെ അഴിമതി കേസിൽ കുടുങ്ങിയിരിക്കുകയാണ്. വയനാട്ടിലെ ബ്രഹ്‌മഗിരി സൊസൈറ്റിയിലേക്ക് സർക്കാർ സർവീസിൽ നിന്നും വിരമിച്ച പെൻഷനേഴ്സിന് ലഭിച്ച സർക്കാർ അനുകൂല്യങ്ങളായ പ്രൊവിഡണ്ട് ഫണ്ട്, ഗ്രാറ്റിവിറ്റി എന്നിവ സ്വന്തം മക്കളെ വിവാഹം ചെയ്യിക്കാനും, വീട് നിർമ്മിക്കാനും മറ്റു ജീവനോപദിക്കായിയുള്ള തുക പൂർണ്ണമായും അവരെ വ്യാമോഹിപ്പിച്ച് നിക്ഷേപം നടത്തിപ്പിച്ച് തട്ടിയെടുത്ത്, കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നും ഗ്രാണ്ടായി ലഭിച്ച വൻ തുകയും, മറ്റ് സഹകരണ സ്ഥാപനങ്ങളിൽ നിന്നും കുടുംബശ്രികളിൽ നിന്നും, പഞ്ചായത്തുകളിൽ നിന്നും ഒക്കെയായും കൂടാതെ പാവപെട്ട ആളുകളെ കബളിപ്പിച്ചും നിക്ഷേപം വാങ്ങി നേതാക്കളുടെ കീശ വീർപ്പിച്ച് കോടികൾ വിലമതിക്കുന്ന വീടുകൾ ഉണ്ടാക്കി സുഖമായി ജീവിക്കുന്നു. ഇവരാണ് കോൺഗ്രസിനെ ഗ്രൂപ്പ് പറഞ്ഞുകൊണ്ട് ആക്ഷേപിക്കുന്നത്. പെൻഷൻ പണം നിക്ഷേപിച്ച ഇരുന്നൂറോളം നിക്ഷേപകർ ആവയലിൽ പ്രവർത്തിക്കുന്ന ബ്രഹ്‌മഗിരി ഓഫീസിന്റെ മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കി സമരം നടത്തിയ വാർത്തകൾ പത്രത്തിൽ വന്നതാണ്. നിക്ഷേപം തിരുച്ച് നൽക്കാത്ത പലരും ആത്മഹത്യാ വക്കിലാണെന്നുള്ളതും വസ്തുതയാണ്. കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പിസത്തെ പറ്റി പറയുന്ന സി.പി.എം, ബി.ജെ.പി. ജനങ്ങളുടെ ഇടയിൽ ആശയകുയപ്പം സൃഷ്ടിക്കുന്നതിനുവേണ്ടി പലതും പടച്ചു വിടുന്നതാണ്. മാർക്‌സിസ്റ്റ് പാർട്ടി അംഗങ്ങളെ വെട്ടി നിരത്തി പതിയതായി ചുമതലയേറ്റ ജില്ലാ സെക്രട്ടറിക്ക് വയനാട്ടിലെ മുള്ളൻകൊല്ലി, പുൽപള്ളി, പൂതാടി, കണിയാമ്പറ്റ, കോട്ടത്തറ, പ്രദേശങ്ങളിലെ പ്രവർത്തർക്കിടയിലേക്ക് കടന്നു ചെല്ലാൻ കഴിയാത്ത സ്ഥിതിക്ക് വസ്തുതകൾ മറച്ചു പിടിക്കാൻ വേണ്ടിയുള്ള ജൽപനങ്ങളാണ് നടത്തുന്നത്. എൻ. എം. വിജയന്റെ മരുമകൾക്ക് കെ.പി.സി.സി. പണം കൊടുത്തില്ല എന്ന് പറയുന്നത് ശരിയല്ല. കെ.പി.സി.സി. ക്ക് വേണ്ടി കല്പറ്റ നിയോജകമണ്ഡലം എം.എൽ.എ. മുഖേന നൽകിയ പണം എന്തിനുവേണ്ടി ചിലവഴിച്ചു എന്നുള്ള വിവരം മറച്ചു വെച്ച് മാർക്‌സിസ്റ്റ് പാർട്ടിയുടെ ജില്ലാ നേതാക്കളുടെ നിർദ്ദേശ പ്രകാരം കോൺഗ്രസിലെ എം.എൽ.എ. മാരെ അപമാനിക്കാൻ ബോധംപൂർവ്വം ചെയ്ത ആത്മഹത്യശ്രമമാണ് കയിഞ്ഞ ദിവസം ബത്തേരിൽ അരങ്ങേറിയിട്ടുള്ള നാടകം.
