മുള്ളൻകൊല്ലി പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന സാന്ത്വനം പെയിൻ & പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ഉത്ഘാടനം പാടിച്ചിറയിൽ സുൽത്താൻ ബത്തേരി M L A ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. മാരക രോഗങ്ങളാലും വിവിധങ്ങളായ അപകടങ്ങൾ സംഭവിച്ചും കിടപ്പിലാകുന്ന രോഗികൾക്ക് പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ വലിയ സഹായമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മരണാസന്നരായി കിടക്കുന്നവർക്കും അവരുടെ കുടുംബാങ്ങൾക്കും പാലിയേറ്റീവ് പ്രവർത്തകർ വലിയ ആശ്വാസം പകരുന്നുണ്ടെന്നും എം എൽ എ പറഞ്ഞു. യോഗത്തിൽ സാന്ത്വനം പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് ജോയി നരിപ്പാറ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളും വ്യക്തികളും സംഭാവന ചെയ്ത ഉപകരണങ്ങൾ പാലിയേറ്റീവ് രക്ഷാധികാരിയും പാടിച്ചിറ ഇടവക വികാരിയുമായ ഫാദർ സജി ഇടയിളത്തു ഏറ്റുവാങ്ങി. വോളിന്റിയർ ഹോം കെയർ യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പി കെ വിജയൻ നിർവഹിച്ചു. ഷിജു അയ്യാനിക്കാട്ട് പാലിയേറ്റിവിന് സംഭാവന നൽകിയ വാഹനത്തിന്റെ താക്കോൽ പാലിയേറ്റീവ് പ്രസിഡന്റ് ഏറ്റുവാങ്ങി. യോഗത്തിൽ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് മോളി സജിപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷിനു കച്ചിറയിൽ, ഫാദർ ബിബിൻ കുന്നേൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലില്ലി തങ്കച്ചൻ, കെ ചന്ദ്രബാബു, സുധ നടരാജൻ, ജെസ്സി സെബാസ്റ്റ്യൻ, പാലിയേറ്റീവ് സെക്രട്ടറി സതീശൻ കിഴക്കും കര, മെഡിക്കൽ ഓഫീസർമാരായ ഡോ. ലത, ഡോ. സൗമ്യ നരിപ്പാറ, പാടിച്ചിറ വ്യാപാരി വ്യവസായി പ്രസിഡന്റ് വിജയൻ മാടോലിൽ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വർഗീസ് മുരിയൻ കാവിൽ, കെ വി ജോബി, ഗോപാലകൃഷ്ണൻ നായർ ഐക്കരശ്ശേരി, റെജി ഓലിക്കാരോട്ട് ഉത്ഘാടനകമ്മിറ്റി കൺവീനർ ജോയി താന്നിക്കൽ എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവ് കെയർ സന്ദേശം ബെന്നി കുറുമ്പാലക്കോട്ട് നിർവഹിച്ചു.യോഗത്തിൽ മുതിർന്ന പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു.
