എസ്എസ്എഫ് ജില്ലാ സെമിനാർ പ്രൗഢമായി

തരുവണ: മദീന ; മാനവിക മൂല്യങ്ങളുടെ പ്രഭവ ഭൂമിക എന്ന പ്രമേയത്തിൽ SSF വയനാട് ജില്ല നടത്തിയ സെമിനാർ പ്രൗഡമായി. സ്നേഹവും സൗഹൃദവും കുറ്റിയറ്റ് പോകുന്ന പുതിയ കാലത്ത്, പിടയാൻ പോലും ശേഷിയില്ലാതെ പരശ്ശതം പിഞ്ചു ബാല്യങ്ങളുടെ നടുക്കുന്ന ചിത്രങ്ങൾ കണ്ട് മനസ്സ് മരവിച്ച ഇക്കാലത്ത് മുത്ത് നബി (സ്വ ) പകർന്ന മാനവിക മൂല്യ വിചാരങ്ങൾ പ്രസക്തമാണെന്നും ലോകം ആ അദ്ധ്യാപനങ്ങളിലേക്ക് മടങ്ങണമെന്നും സെമിനാർ ചർച്ചചെയ്തു.

മുസ്ഥഫ ബുഖാരി പെരുമുഖം, ശഹബാസ് ചളിക്കോട് ചർച്ചക്ക് നേതൃത്വം നൽകി.മുസ്ലിം ജമാഅത്ത് വെള്ളമുണ്ട സോൺ പ്രസിഡണ്ട് അലി സഖാഫി ഉദ്ഘാടനം ചെയ്തു. സുബൈർ അഹ്സനി , ബഷീർ കുഴിനിലം,ഉമൈർ സഖാഫി, , മുർഷിദ് സഖാഫി,ശഫീഖ് സുൽത്വാനി എന്നിവർ സംബന്ധിച്ചു. ഹംസക്കുട്ടി സഖാഫി സ്വാഗതവും ഫായിസ് നഈമി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *