ഹിന്ദി വാരാചരണം ക്വിസ് മത്സരം സംഘടിപ്പിച്ചു

വൈത്തിരി:* ഭാരത് സർക്കാർ യുവജന കായിക മന്ത്രാലയം മൈഭാരത്‌, നിർഭയ വയനാട് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ വൈത്തിരിയിൽ വിദ്യാർഥികൾക്ക് വേണ്ടി ഹിന്ദി വാരാചരണവും ഏകദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. വാർഡൻ ശരത് ബാബു സ്വാഗതം ആശംസിച്ചു. സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും,വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും, “അറിവിലേക്കും തൊഴിലിലേക്കും ഏവർക്കും കുതിച്ചുയരാൻ സാധിക്കട്ടെ ” എന്ന ആപ്തവാക്യം ഓർമുപ്പെടുത്തുകയും ചെയ്തു. പ്രമോട്ടർ മേഘ്ന ശിവൻ,എം.സി.ആർ.ടി. ജിതിൻ കെ.ആർ മുതലായവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൻ.സുലൈമാൻ നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *