മാനന്തവാടി നഗരസഭ : കോണ്ഗ്രസ് വികസന സന്ദേശ യാത്ര നടത്തി. 

മാനന്തവാടി നഗരസഭയുടെ 2020 – 2025 വർഷത്തെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോണ്ഗ്രസ് വികസന സന്ദേശ യാത്ര നടത്തി.

 

പ്രസിഡന്റ് സുനിൽ ആലിക്കൽ ക്യാപ്റ്റനും മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആശ ഐപ്പ് പൈസ് ക്യാപ്റ്റനും ആയിട്ടുള്ള വികസന സന്ദേശ പദയാത്ര മാനന്തവാടി ഗാന്ധി പാർക്കിൽ സമാപിച്ചു.

സമാപന സമ്മേളനം ഡി സി സി പ്രസിഡന്റ് അഡ്വ. ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ ആലിക്കൽ അധ്യക്ഷത വഹിച്ചു. ഡി ഡി സി ജനറൽ സെക്രട്ടറിമാരായ സിൽവി തോമസ്, പി വി ജോർജ് , ജേക്കബ്ബ് സെബാസ്റ്റ്യൻ, , വി.യു. ജോയി, ലേഖ രാജീവൻ , വിനീഷ് പുത്തൻപുര, തുടങ്ങിയവർ പ്രസംഗിച്ചു മുജീബ് കോടിയോടൻ യോഗത്തിന് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *