കല്‍പ്പറ്റ: ‘ബഹുസ്വര ഇന്ത്യക്കായ്, ദുര്‍ഭരണങ്ങള്‍ക്കെതിരേ’ എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര തൊഴിലാളി യൂണിയന്‍(എസ്ടിയു) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമര സന്ദേശ യാത്ര 23ന് കല്‍പ്പറ്റയിലെത്തും. എസ്ടിയു ദേശീയ, സംസ്ഥാന നേതാക്കള്‍ നയിക്കുന്ന യാത്രയ്ക്കു വൈകുന്നേരം നാലിന് ആനപ്പാലം കവലയില്‍ സ്വീകരണം നല്‍കുമെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി, സെക്രട്ടറി സി. മുഹമ്മദ് ഇസ്മയില്‍, സ്വാഗതസംഘം ചെയര്‍മാന്‍ എന്‍. മുസ്തഫ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ന്യൂ ഹോട്ടല്‍ പരിസരത്ത് പൊതുസമ്മേളനം മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, എസ്ടിയു നേതാക്കളായ അഡ്വ.എം. റഹ്മത്തുള്ള, യു. പോക്കര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. നാളെ കാസര്‍ഗോഡ് ആരംഭിക്കുന്ന യാത്രയ്ക്ക് നവംബര്‍ രണ്ടിന് തിരുവനന്തപുരത്താണ് സമാപനം.
എസ്ടിയു സമര സന്ദേശ യാത്ര 23ന് കല്‍പ്പറ്റയില്‍
