കൽപ്പറ്റ : സിറ്റിസൺ റെസ്‍പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന സമിതി അംഗങ്ങൾക്കായി ശിൽപശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ ഭാവി നയ രൂപീകരണത്തിന് പൊതുജന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് സമഗ്ര പഠന റിപ്പോർട്ട് തയ്യാറാക്കും. ശിൽപശാലയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗം ഡോ. ജോയ് എളമൺ, നവകേരളം കോ-ഓർഡിനേറ്റർ ഇ. സുരേഷ് ബാബു, സിറ്റിസൺ റെസ്‍പോൺസ് പ്രോഗ്രാം സുൽത്താൻ ബത്തേരി ചാർജ് ഓഫീസർ സി. ആർ ശ്രീനിവാസൻ, കുടുംബശ്രീ ജില്ലാ മിഷൻ മുൻ കോ-ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, സിറ്റിസൺ റെസ്‍പോൺസ് പ്രോഗ്രാം ജില്ലാ നിർവഹണ സമിതി അംഗം പി.വി ജെയിംസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു അധ്യക്ഷനായ പരിപാടിയിൽ ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍ പി സുര്‍ജിത്ത്, ഇൻഫര്‍മേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ കെ.സുമ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സിറ്റിസൺ റെസ്‍പോൺസ് പ്രോഗ്രാം; ശിൽപശാല സംഘടിപ്പിച്ചു
