ഗോത്രജനതയ്ക്ക് താങ്ങായും തണലായും പോലീസ് ഒപ്പമുണ്ടാവും: ജില്ലാ പോലീസ് മേധാവി

ഗോത്രജനതയ്ക്ക് താങ്ങായും തണലായും പോലീസ് ഒപ്പമുണ്ടാവും: ജില്ലാ പോലീസ് മേധാവി

 

– സൗജന്യ ഡ്രൈവിംഗ് പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നടത്തി

 

കല്പറ്റ: ഗോത്രജനതയ്ക്കും സമൂഹത്തിലെ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും താങ്ങായും തണലായും ജില്ലാ പോലീസ് സദാ ഒപ്പമുണ്ടാവുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്. വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഗോത്ര മേഖലയിലുള്ള യുവതീ-യുവാക്കൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ ഡ്രൈവിംഗ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകന്ന് നിൽക്കുന്നവരെയും സംരക്ഷിക്കേണ്ടതും അവരുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കേണ്ടതും പോലീസിന്റെ ഉത്തരവാദിത്തമാണ്. സമൂഹത്തിന്റെ ഏതു നിലയിലുള്ളവർക്കും സഹായത്തിനായി എപ്പോൾ വേണമെങ്കിലും പോലീസിനെ സമീപിക്കാമെന്നും തപോഷ് ബസുമതാരി ഐ.പി.എസ്. കൂട്ടിച്ചേർത്തു. ജില്ലാ അഡീഷണൽ എസ്.പി ഇൻ ചാർജ് എം.എം അബ്ദുൾ കരീം പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

 

18.12.2025 വ്യാഴാഴ്ച വയനാട് ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി നൂറോളം പേർ പങ്കെടുത്തു. ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിൽ നിന്നും പോലീസ് തിരഞ്ഞെടുത്ത യുവതീ-യുവാക്കൾക്കായാണ് പരിശീലനം നൽകി ലൈസൻസ് എടുത്തു നൽകുന്നത്. ന്യൂ ഓസ്‌കാർ ഡ്രൈവിങ് സ്‌കൂളുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കൽപ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഓ എ.യു ജയപ്രകാശ്, കൽപ്പറ്റ ട്രാഫിക് ഫോഴ്സ്മെന്റ് യൂണിറ്റ് എം.വി.ഐ അജിൽകുമാർ, ന്യൂ ഓസ്കാർ ഡ്രൈവിംഗ് സ്കൂളിലെ പ്രൊപ്പറേറ്റർ പ്രകാശൻ എന്നിവർ സംസാരിച്ചു. ജനമൈത്രി അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ സ്വാഗതവും സബ് ഇൻസ്പെക്ടർ കെ.മോഹൻദാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *