തീം സോംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, വൈസ് പ്രസിഡണ്ട് ബിന്ദു എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ തമ്പി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി എന്നിവരും സന്നിഹിതരായി. കെ.എം.സി. നിസാറാണ് തീം സോംഗ് രചിച്ചത്.
ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആരവം സീസൺ ത്രീ സംഘടിപ്പിക്കുന്നത്. ചാൻസിലർ ക്ലബ്ബിന് സ്ഥലം എടുക്കുന്നതിനുള്ള ഫണ്ട് ശേഖരണവും ലക്ഷ്യമാണ്. കഴിഞ്ഞതവണ ആരവം സീസൺ 2 നിർധനനായിരിക്കുന്ന കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയിരുന്നു. ഇത്തവണ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസിനുള്ള ഫണ്ട് ശേഖരിക്കുകയാണ് ലക്ഷ്യമാക്കുന്നത്. ചടങ്ങിൽ ആരവം ചെയർമാൻ പി.കെ. അമീൻ, ട്രഷറർ കെ.കെ.സുരേഷ് മാസ്റ്റർ, റിമാൽ ഗ്രൂപ്പ് എം.ഡി. തോക്കൻ റഫീഖ്, എ. ജിൽസ്, കെ.കെ. ഇസ്മയിൽ, റഷീദ് മഞ്ചേരി, കെ. മമ്മൂട്ടി, ഉമ്മർ പുത്തൂർ എന്നിവർ പങ്കെടുത്തു.
