കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ആദരവും, കൺസോർഷ്യം ഭാരവഹികൾക്കുള്ള കണക്കെഴുത്ത് പരിശീലനവും സംഘടിപ്പിച്ചു . പരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ശ്രീ ബൈജു ജോസ് കൽപ്പറ്റ ഗ്രീൻഗേറ്റ്സിൽ വെച്ച് നിർവഹിച്ചു.
ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഹരിത കർമ്മസേന അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ജനപ്രതിനിധികളായി ചുമതലയേറ്റ അംഗങ്ങളുടെ സേവനത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സ്നേഹോപഹാരം നൽകിയത്. മേപ്പാടി, തരിയോട്, പനമരം, നൂൽപ്പുഴ, വൈത്തിരി, മാനന്തവാടി, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികളായ ഹരിത കർമ്മസേന അംഗങ്ങളാണ് ആദരവ് ഏറ്റു വാങ്ങിയത്.
കുടുംബശ്രീ മിഷൻ അസി. മിഷൻ കോ ഓർഡിനേറ്റർ സലീന കെ. എം. അധ്യക്ഷത വഹിച്ചു.
കാസ് ഓഡിറ്റർ കനകമ്മ അക്കൗണ്ട്സ് & ബുക്ക് കീപ്പിംഗിൽ പരിശീലനം നൽകി. പരിപാടിയുടെ ഭാഗമായി നവകേരള മിഷൻ ഡി എം സി ശ്രീ. സുരേഷ് ബാബു.ഇ ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തിൽ സംസാരിച്ചു. ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. സുഷമ പി. എസ് മെൻസ്‌ട്രൽ കപ്പിനെക്കുറിച്ച് ബോധവൽക്കരണം നൽകി.
ഹരിത കർമ്മസേന ജില്ലാ കോർഡിനേറ്റർ അനുശ്രീ വി.കെ, നോൺ ഫാം ബ്ലോക്ക് കോർഡിനേറ്റർ മഹിജ എം എസ് എന്നിവർ സംസാരിച്ചു. കൽപ്പറ്റ മുൻസിപാലിറ്റിയിലെ ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ജിഷ പരിശീലനത്തിന് നന്ദി പറഞ്ഞു.
