കർഷകസംഘം മാനന്തവാടി പോസ്റ്റ് ഓഫീസിലേക്ക് ധർണ്ണയും മാർച്ചും നടത്തി.

നെല്ലു കർഷകർക്ക് കേരള ഗവൺമെന്റ് അധിക വിലയായി നൽകുന്ന 6.3 1 രൂപ നൽകരുതെന്ന് കേന്ദ്ര ഗവൺമെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. . ഉൽപാദന ചെലവിനനുസരിച്ച് കർഷകർക്ക് 32 രൂപയെങ്കിലും വില ലഭിക്കേണ്ടതാണ്. കേന്ദ്ര ഗവൺമെന്റിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലെന്നിരിക്കെ കേരളത്തോടുള്ള കടുത്ത പകയാണ് ഈ ഉത്തരവിന്റെ പിന്നിൽ ഉള്ളത്. ഈ ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കർഷകസംഘം ഫെബ്രുവരി മാസം 27ന് ലോക്‌ ഭവൻ മാർച്ച് നടത്തിയിരുന്നു. തുടർ സമരത്തിന്റെ ഭാഗമായി കർഷസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പോസ്റ്റ് ഓഫീസിലേക്ക് ധാരണയും മാർച്ച് നടത്തി. മാർച്ച് കർഷസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എം വർക്കി അധ്യക്ഷൻ വഹിച്ചു. ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് സ്വാഗതം പറഞ്ഞു. ജില്ലാ ജോയിൻ സെക്രട്ടറി ജസ്റ്റിൻ ബേബി അഭിവാദ്യം ചെയ്തു. മാനന്തവാടി ഏരിയ സെക്രട്ടറി സണ്ണി ജോർജ് നന്ദി പറഞ്ഞു. ജില്ല ഭാരവാഹികളായ സുനിതാ ദിലീപ് ‘എം എ ചാക്കോ ‘ കെ സൈനബ ‘ പിആർ ഷിബു ‘ ജെയിൻ ആന്റണി ‘ ഗഫൂർ വൈത്തിരി’ എ വി മാത്യു ‘ കെ മുഹമ്മദ് കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *