വൈത്തിരി പോലീസ് സ്റ്റേഷൻ- മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

പുതുതായി നിർമ്മിച്ച വൈത്തിരി പോലീസ് സ്റ്റേഷൻ, മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വൈത്തിരി പോലീസ് സ്റ്റേഷൻ പരിസരത്തും മാനന്തവാടിയിലും നടന്ന പരിപാടികളിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു.

വൈത്തിരിയിൽ എംഎൽഎ അഡ്വ. ടി സിദ്ദിഖ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ഹനീഫ, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. വി. രാജൻ, പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നാസർ കാതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. വിജേഷ്, ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ , ഡിവൈഎസ്പിമാരായ കെ. കെ അബ്ദുൾ ഷെരീഫ് , എം. ഡി സുനിൽ, അഷ്‌റഫ്‌ തേങ്ങലകണ്ടിയിൽ, അഡിഷണൽ എസ്.പി കെ.എസ് ഷാജി, വൈത്തിരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ആർ.എൻ. പ്രശാന്ത്, കെ പി ഒ എ ജില്ലാ സെക്രട്ടറി പി സി സജീവൻ, കെ പി എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്, വൈത്തിരി ഗ്രാമ പഞ്ചായത്തംഗം എ.കെ ഷൈജു എന്നിവർ പങ്കെടുത്തു.

മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടോദ്ഘാടന പരിപാടിയിൽ ഡിവൈഎസ്പി വി. കെ വിശ്വംഭരൻ, പഞ്ചായത്ത് അംഗങ്ങളായ ജിൽസൺ തൂപ്പുങ്കര, ഉഷ വിജയൻ, വിനോദ് തോട്ടത്തിൽ, കെ.പി.എ. ജില്ലാ പ്രസിഡൻറ് ബിപിൻ സണ്ണി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *