എസ് ഡി പി ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

കൽപറ്റ: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ പാർട്ടി ശക്തമായ മത്സരം കാഴ്ച വെക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ.

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പല മണ്ഡലങ്ങളിലും മുന്നണികളുടെ ജയപരാജയം നിർണയിക്കാൻ പാർട്ടിക്ക് സാധിക്കും. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആർജിച്ചെടുത്ത ജനകീയ അടിത്തറ വിപുലപ്പെടുത്തി വ്യക്തമായ സാന്നിധ്യമായി മുഴുവൻ മണ്ഡലങ്ങളിലും പാർട്ടി മത്സര രംഗത്തുണ്ടാകും.

എ യൂസുഫ് ചെയർമാനും ടി.കെ അബ്ദുസമദ് ജനറൽ കൺവീനറുമായി 17 അംഗ കമ്മിറ്റി നിലവിൽ വന്നു. അഡ്വ: കെ. എ അയ്യൂബ്, ഉസ്മാൻ,സൽമ അഷ്റഫ് എന്നിവരെ വൈസ് ചെയർമാൻമാരായും

കെ. മഹ്‌റൂഫ്, എസ് മുനീർ, പി ഇബ്രാഹിം, ജംഷീദ നൗഷാദ് എന്നിവരെ കൺവീനർമാരായും നിശ്ചയിച്ചു.

 

യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ. യൂസുഫ് അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് എൻ ഹംസ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ടി സിദ്ധീഖ്, കെ മഹ്‌റൂഫ്, ജില്ലാ ട്രഷറർ സുബൈർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *