കൽപ്പറ്റ: ചോളത്തണ്ട്നിയന്ത്രണം; ക്ഷീരകർഷകരും ഫാമുകാരും ദുരിതത്തിൽ. കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും കാരണം തീറ്റപ്പുൽകൃഷി നടത്താനാവാത്ത അവസ്ഥയിലാണ് ജില്ലയിലെ ഭൂരിഭാഗം ക്ഷീരകർഷകരും ഫാമു കാരും . കർണാടകയിൽനിന്നുള്ള ചോളത്തണ്ടിനെ ആശ്രയിച്ചാണ് ഇവർ കന്നുകാലികളെ വളർത്തുന്നത്. ചോളത്തണ്ടിന്അടിക്കടി ഉണ്ടാവുന്ന നിയന്ത്രണങ്ങൾ തീറ്റപ്പുൽ കൃഷി വളരെ കുറഞ്ഞ ഡിസംബർ മാസത്തിലായതിനാൽ കർഷകർക്ക് മുന്നൊരുക്കങ്ങളൊന്നും തന്നെ നടത്താനായിട്ടില്ല. കച്ചി കൊയ്തു വിൽപ്പനക്കെത്താത്തതും കച്ചിയെ മാത്രം ആശ്രയിച്ചാൽ അത് പാൽ ഉൽപ്പാദനത്തിൽ കാര്യമായ ഇടിവ് ഉണ്ടാക്കുന്നതും ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. കർഷകദ്രോഹപരമായ നടപടിയിൽ നിന്ന് കർണാടക സർക്കാർ പിന്മാറണമെന്നും, ഇതിനായി ഇരു സർക്കാരും ചർച്ച നടത്തി ശാശ്വത പരിഹാരം കാണണമെന്നുമാണ് ക്ഷിര കർഷകർ ആവശ്യപ്പെടുന്നത്
ചോളത്തണ്ട്നിയന്ത്രണം;ഇരു സർക്കാരും ചർച്ച നടത്തി ശാശ്വത പരിഹാരം കാണണം
