കരുതലായവന് പിൻതുണയുമായി ദുരന്ത ബാധിതർ ഒല്ലൂരിൽ.

ദുരന്ത കാലത്ത് കരുതലായവന് പിൻതുണയുമായി മുണ്ടക്കൈയിൽ നിന്നും അവർ ഒല്ലൂരിലെത്തി. ഒല്ലൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റവന്യൂ മന്ത്രി കെ രാജന് പിൻതുണ അറിയിക്കാനും, വിജയാശംസകൾ അറിയിക്കാനുമാണ് അവർ ഒല്ലൂരിലെത്തിയത്.

 

മനസിൽ നിന്നും മായാതെ നിൽക്കുന്ന ഭൂമിയിൽ നിന്നും പിൻതുണയുമായി ഇവർ വന്നതിൽ അതിയായ സന്തോഷമാണെന്നും, പൊതുപ്രവർത്തനത്തിന് കരുത്തും , അംഗീകാരവുമാണെന്നും രാജൻ പറഞ്ഞു.

 

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മന്ത്രിസഭാ ഉപസമിതിയുടെ കൺവീനറായിരുന്നു മന്ത്രി രാജൻ.

 

അന്നും ഇന്നും വിളി പുറത്ത് മന്ത്രി ഉണ്ടായിരുന്നെന്നും സർക്കാറിന്റെ കരുത ലാണ് ഞങ്ങളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ആ ദിവസങ്ങളിൽ ഞങ്ങൾ അനുഭവിച്ച വേദന എങ്ങനെ പറയണമെന്ന് അറിയില്ല. മനുഷ്യ ശരീരങ്ങൾ ചിതറി കിടന്ന ദുരന്ത ഭൂമിയിൽ ഞങ്ങളുടെ എല്ലാമായി നിന്നയാളാണ് രാജേട്ടൻ. ലോകത്തിന് മാതൃകയായി ടൗൺഷിപ്പ് നിർമ്മിച്ചുകൊണ്ട് ദുരിതബാധിതരെ ചേർത്ത് പിടിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി നടപ്പിലാക്കിയ പദ്ധതികൾ അടക്കം പരിശോധിക്കുമ്പോൾ സർക്കാർ ആരുടെ പക്ഷത്താണ് നിൽക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയും. എല്ലാ സമയവും ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന അദ്ദേഹത്തെ പോലുള്ളവരാണ് ഇനിയും തെരഞ്ഞെടുക്കപ്പെടേണ്ടത്. അദ്ദേഹത്തിന്റെ വിജയം ഞങ്ങളുടേത് കൂടിയാണ്. വിജയം ഉറപ്പാക്കാനാണ് ഞങ്ങൾ ഇത്രയും യാത്ര ചെയ്ത ഇവിടെ വന്നത്. അവർ ഒരേ സ്വരത്തിൽ പറഞ്ഞു.

അച്ഛനും അമ്മയും ജേഷ്ഠനും മരണപ്പെട്ട കുടുംബത്തിലെ ഏക അംഗം 9 വയസ്സുകാരി അവന്തിക. മൂന്നു മക്കളേയും നഷ്ടപ്പെട്ട സയന, ഭർത്താവും മകനും നഷ്ടപ്പെട്ട വത്സല, മകനെ നഷ്ടപ്പെട്ട തങ്ക, അവന്തികയെ ഇപ്പോൾ സംരക്ഷിക്കുന്ന പ്രദീപ് ( ചെറിയച്ഛൻ)അനുജനെ നഷ്ടപ്പെട്ട ജിജീഷ്, ഭാര്യ വീട്ടുകാരടക്കം 10 കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട ജയേഷ്, ഭാര്യ യശാദ ,വീടും സർവ്വതും നഷ്ടപ്പെട്ട കുടുംബാംഗങ്ങളായ – മുഹമ്മദലിയും ഭാര്യ സൗജ്യത്ത്, സുഹ്റ, ഹമീദ്, 12 മണിക്കൂർ ചെളിയിൽ ജീവനുവേണ്ടി മല്ലിട്ട് രക്ഷപ്പെട്ട അരുണിന്റെ അമ്മ ശ്രീജ നൂറിലധികം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് രക്ഷാപ്രവർത്തനം നടത്തിയ കേരളശ്രീ അവാർഡ് നേടിയ ഷൈജ ബേബി എന്നിവരാണ് നാടിന്റെ പ്രീയപ്പെട്ട മന്ത്രിക്കായി ഒല്ലൂരിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *