മാനന്തവാടി: പയ്യംപള്ളി പടമല മണിയില ബിജീഷിന്റെ വീടിന് സമീപം മാളം പൊളിച്ച് പിടിച്ചത് 26 പാമ്പുകളെ. റോഡരികില്‍ കാല്‍നടയാത്രക്കാർ മാളത്തില്‍ നിന്നും തലവെളിയിലിട്ടിരിക്കുന്ന മൂർഖനെ കണ്ടതോടേ പാമ്പിനെ പിടിക്കാനായി വടക്കേ വയനാട് വനം വകുപ്പിന്റെ പാന്പുസംരക്ഷകൻ സുജിത്ത് വയനാടിനെ വിളിച്ചുവരുത്തി.
പ്രദേശവാസികളുടെ സഹായത്തോടേ മാളം പൊളിച്ചു നോക്കിയെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താനായില്ല. പിന്നീട് മാളത്തില്‍ വെള്ളം നിറച്ചപ്പോള്‍ പുറത്തേക്ക് വന്നത് ഒന്നിനു പുറകേ ഒന്നായി 25 മൂർഖൻ കുഞ്ഞുങ്ങള്‍. എല്ലാത്തിനേയും പിടിച്ച് ബോട്ടിലിലാക്കി. അവസാനം തള്ളപ്പാന്പും പുറത്തുവന്നു. 26 പമ്പുകളെയും പിടികൂടി വനപാലകർക്ക് കൈമാറി.
