കോളിയാടി മാർ ബസേലിയസ് യു പി എസ് സ്കൂളിൽ വിദ്യാർത്ഥികൾ ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം: എസ്എഫ്ഐ

‎ബത്തേരി: പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് ബത്തേരി കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട് . നൂറ്റിയാറ് കുട്ടികളാണ് ഇതുവരെ ചികിത്സ തേടിയത്.

ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടികള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലുമായാണ് ചികിത്സ തേടിയത്. സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നോ കുടിവെള്ളത്തില്‍ നിന്നോ വിഷബാധയേൽക്കാൻ സാധ്യത ഉണ്ട്. ഈ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചികിത്സ തേടിയ വിദ്യാർത്ഥികൾക്ക് കൃതിമായ ചികിത്സ ഉറപ്പ് വരുത്തണം എന്നും എസ് എഫ് ഐ വയനാട് ജില്ലാ കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *