എസ്പിസി കേഡറ്റുകള്‍ വനപാത ശുചീകരിച്ചു.

    കാട്ടിക്കുളം: പ്ലാമൂല വിഎസ്എസിന്റെയും തൃശ്ശിലേരി സെക്ഷന്റെയും നേതൃത്വത്തില്‍ കാട്ടിക്കുളം ഗവ.ഹൈസ്‌കൂളിലെ എസിപിസി കേഡറ്റുകള്‍ വനപാത ശുചീകരണവും തൈ നടലും നടത്തി. ചങ്ങല ഗേറ്റ് മുതല്‍ കുറുക്കന്‍മൂല വരെയുള്ള വനപാതയാണ് ശുചീകരിച്ചത്. വാര്‍ഡ് മെമ്പര്‍ സിജിത്ത് കെ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മണികണ്ഠന്‍ കെ.യു (ഡിവൈആര്‍എഫ്ഒ), പ്രജീഷ്.കെ (ബിഎഫ്ഒ), ശരത് കെ.എം (ബിഎഫ്ഒ), നന്ദകുമാര്‍ (എഫ്ബിഎ), ഷക്കീര്‍ കെ.യു (ഡിഐ എസ്പിസി) സിനി വര്‍ഗീസ് (എസിപിഒ) എന്നിവര്‍ നേതൃത്വം നല്‍കി

     

    Leave a Reply

    Your email address will not be published. Required fields are marked *