സേവനത്തിന് ബിഗ് സല്യൂട്ട്; വയനാട്ടിൽ നിന്ന് 12 പോലീസ് ഉദ്യോഗസ്ഥർ പടിയിറങ്ങുന്നു

പോലീസ് സേനയിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം 2026 മേയ് 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റികളും വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും സംയുക്തമായി യാത്രയപ്പ് നല്‍കി. കണ്‍ട്രോള്‍ റൂമിലെ എസ്.ഐ ഷറഫുദ്ദീന്‍ വേങ്ങലത്ത്, എസ്.എം.എസ് യുണിറ്റിലെ എസ്.ഐ ഇ.കെ അബൂബക്കര്‍, ബത്തേരി ട്രാഫിക് യൂണിറ്റിലെ എസ്.ഐമാരായ എം.കെ. സാജു, അനീഷ് കൈതേരി വീട്ടില്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എസ്.ഐ.മാരായ വി.പി. സാജന്‍, സി. ഗിരീഷ്, സൈബര്‍ പി.എസിലെ എസ്.ഐ പി.എം. പുഷ്പരാജന്‍, ഡി.എച്ച്.ക്യുവിലെ എസ്.എ ഐ. രാജശേഖരന്‍, ബത്തേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.ടി. സജിവന്‍, മാനന്തവാടി പോലീസ് സ്റ്റേഷനിലെ എസ്.ഐ എ.എം. ആനന്ദന്‍, ഡി.സി.ആര്‍.ബിയിലെ എസ്.ഐ കെ.ബി. മനോഹരന്‍, പനമരം പോലീസ് സ്റ്റേഷനിലെ എസ്.ഐ എ.കെ. പ്രഭാത് എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.

 

കണിയാമ്പറ്റ മില്ലുമുക്കിലുള്ള ബിച്ചാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്‍ ഐ.പി.എസ് ഉപഹാരം സമര്‍പ്പിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.സി. സജീവ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്.പി. കെ.എസ്. ഷാജി, എസ്.എസ്.ബി ഡി.വൈ.എസ്.പി എം.ഡി സുനില്‍, കെ.പി.ഒ.എ സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.എം. ശശിധരന്‍, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് പി.ജി. സതീഷ് കുമാര്‍, കെ.പി.എ ജില്ലാ പ്രസിഡണ്ട് ബിപിന്‍ സണ്ണി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ.പി.എ ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മുബാറക് സ്വാഗതവും കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. അജീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *