മേപ്പാടി പുത്തുമലയിൽ ജെസ്സിയെകൊന്ന ആനയെ കണ്ടെത്താനുള്ള ശ്രമം ദൗത്യ സംഘം തുടരുന്നു. വെള്ളപ്പൻകണ്ടി ഭാഗത്തുണ്ടായിരുന്ന ആനകൾ തറപ്പേൽ ഭാഗത്തേക്ക് നീങ്ങിയെന്നാണ് നിഗമനം. സൗത്ത് വയനാട് ഡി.എഫ്.ഒ.ആഷിക് അലിയുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ഡി.എഫ്.ഒ.പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ 45 പേരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തുന്നത്. തെർമ്മൽ ഡ്രോൺ ഉപയോഗിച്ച് ആനകളെ കൃത്യമായി കണ്ടെത്താൻ ശ്രമിച്ചെങ്കിലും കോടമഞ്ഞ് മൂടിയ കാലാവസ്ഥ ദൗത്യ സംഘത്തിന് വെല്ലുവിളിയായിട്ടുണ്ട്. ആനക്കൂട്ടത്തോടൊപ്പം ചേർന്നിട്ടുള്ള അക്രമകാരിയായ ആനയെ തിരിച്ചറിഞ്ഞ് മയക്കുവെടി വെച്ച് പ്രദേശത്തു നിന്ന് നീക്കുകയെന്നത് സംഘത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കുംകിയാനകളുടെ സാന്നിദ്ധ്യം മണത്തറിഞ്ഞ് ആനകൾ വനത്തിനുള്ളിലേക്ക് ഉൾവലിയുന്നതും അവയെ കണ്ടെത്തുന്നതിന് തടസ്സമായിട്ടുണ്ട്. എങ്കിലും വനപാലക സംഘം ദൗത്യം തുടരുകയാണ്.
കാട്ടാനയെ കണ്ടെത്താനായില്ല; ദൗത്യ സംഘം തുടരുന്നു.
