കല്‍പ്പറ്റ: തകര്‍ച്ച നേരിടുന്ന കാര്‍ഷിക മേഖലയുടെ പുരോഗതിക്കും കര്‍ഷകരുടെ സംരക്ഷണത്തിനും നൂതന പദ്ധതികള്‍ നടപ്പാക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രവര്‍ത്തക സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതീക്ഷയോടെയാണ് യുഡിഎഫ് സര്‍ക്കാരിനെ കര്‍ഷകര്‍ കാണുന്നത്. പുതിയ ബജറ്റില്‍ കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും വിദ്യാര്‍ഥികളിലും യുവാക്കളിലും കാര്‍ഷികാഭിമുഖ്യം വളര്‍ത്തുന്നതിനും പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കടാശ്വാസ കമ്മീഷന് അവാര്‍ഡ് പ്രഖ്യാപിച്ച കേസുകളില്‍ കര്‍ഷകരുടെ വിഹിതം അടച്ചിട്ടും ബാങ്കുകള്‍ ആധാരം തിരിച്ചു നല്‍കാത്തതില്‍ പ്രതിഷേധിച്ചു. വിളകള്‍ക്ക് വിപണി ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത് കാര്‍ഷിക വികസന വിപണന വകുപ്പ് ആരംഭിക്കുമെന്ന കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
പ്രസിഡന്റ് വി. അസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.സെക്രട്ടറി കാസിം ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്ലിടുമ്പന്‍ ഹംസ ഹാജി, ലത്തീഫ് അമ്പലവയല്‍, എം. അന്ത്രു ഹാജി, അലവി വടക്കേതില്‍, സി. മുഹമ്മദ്, സി. മമ്മു ഹാജി, തന്നാണി അബൂബക്കര്‍ ഹാജി, ഉസ്മാന് പുഴക്കല്‍, സലിം കേളോത്ത്, സുലൈമാന്‍ ഹാജി മുരിക്കഞ്ചേരി, പി.കെ. മൊയ്തീന്‍കുട്ടി, അസ്ലം തങ്ങള്‍, റുഖിയ പിണങ്ങോട്, അസൈനാര്‍ കല്ലിടുമ്പന്‍, പി. കുഞ്ഞിമുഹമ്മദ്, കളത്തില്‍ മമ്മൂട്ടി, സി.സി. അബ്ദുള്‍ ഖാദര്‍ ഹാജി, നാസര്‍ കേളോത്ത്, കാസിം പള്ളിക്കണ്ടി, മൊയ്തു വളവില്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുള്‍ അസീസ് സ്വാഗതവും സെക്രട്ടറി കെ.ടി. കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.
