ആഡംബര കാറിൽ കടത്തി കൊണ്ടുവന്ന മെത്താംഫിറ്റമിനുമായി നാല് പേർ അറസ്റ്റിൽ. എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് അന്റീ നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ സജിൻ എം ജെ യുടെയും കേരള മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ ബിജു പി അബ്രഹാമിൻ്റയും നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റീ നാർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും കേരള മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് വയനാട് പാർട്ടിയും നടത്തിയ സംയുക്ത പരിശോധനയിൽ 26.06.2026 പുലർച്ചെ 3.00 മണിക്ക് KL 63 A 0063 നമ്പർ ഷെവർലെ ക്രൂസ് കാറിൽ നിന്നും 9.0424 ഗ്രാം അതിമാരക ലഹരിമരുന്നായ മെത്താംഫിറ്റമൈൻ കണ്ടെടുത്തിട്ടുള്ളതും പ്രതികളായ A1. വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ വില്ലേജിൽ പടിഞ്ഞാറത്തറ പോസ്റ്റിൽ മൊട്ടത്തിൽ വീട്ടിൽ ഉസ്മാൻ മകൻ ഷെഹീർ എ(വയസ്സ്-38), A2. വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ വില്ലേജിൽ പടിഞ്ഞാറത്തറ പോസ്റ്റിൽ ചക്കാലകണ്ടിയിൽ വീട്ടിൽ മൊയ്തുട്ടി മകൻ മുസ്തഫ സി കെ(വയസ്സ്- 46), A3. തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി വില്ലേജിൽ മുള്ളോർക്കര പോസ്റ്റിൽ ഇല്ലിക്കോട്ടിൽ വീട്ടിൽ ഹുസൈൻ മകൻ റിൻഷാദ് ഇ എച്ച്(വയസ്സ-28), A4. പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തിരുമിറ്റക്കോട് വില്ലേജിൽ പൊന്നോത്തുവളപ്പിൽ വീട്ടിൽ മുഹമ്മദാലി മകൻ ജംഷീർ പി വി(വയസ്സ്-33) എന്നിവരെ തത്സമയം അറസ്റ്റ് ചെയ്തിട്ടുള്ളതും പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുള്ളതുമാണ്
10 വർഷം തടവും 1 ലക്ഷം. രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത് പരിശോധനയിൽ വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് എം, സുദീപ് ബി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ, തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവെന്റീവ് ഓഫീസർ ചാൾസ്കുട്ടി കെ ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് പി സി, രാജേഷ് എം ജി , കേരള മൊബൈൽ ഇന്റർവെൻഷൻ യുണിറ്റിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ചന്ദ്രൻ എ സി, സിവിൽ എക്സൈസ് ഓഫീസർ സുമേഷ് വി എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജെനീഷ് എം എസ് എന്നിവർ പങ്കെടുത്തു*
*തുടർനടപടിക്കായി മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമന്റ് ചെയ്തിട്ടുള്ളതാണ്.*
