കൽപ്പറ്റ: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 171 പേർ അറസ്റ്റിലായി. 151 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 40 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് ആറു കേസുകളും കൊമേഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാലു കേസുകളും 27 എൻഡിപിഎസ് പ്രകാരം 101 കേസുകളും കൂടാതെ കോട്പ (COTPA) പ്രകാരം 110 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 56.380 ഗ്രാം എം.ഡി.എം.എയും 32.472 കി.ഗ്രാം കഞ്ചാവും 95.1 ഗ്രാം ഹാഷിഷ് ഓയിലും 6.94 ഗ്രാം മെത്താംഫെറ്റമിനും 3.65 ഗ്രാം കഞ്ചാവ് ഓയിലും മൂന്ന് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇതുവരെ 5731 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആകെ 6154 അറസ്റ്റുകൾ നടന്നു.
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 84 ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവൽക്കരണ ക്ലാസ്സുകളുടെ എണ്ണം 6296 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 293 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 5222 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
