കല്ലുവയൽ: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി., എൻ.എം.എം.എസ്., യു.എസ്.എസ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ അമൽ ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശ്രീ അബ്രഹാം സി.എം. അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക നേട്ടങ്ങൾ സ്കൂളിന്റെയും സമൂഹത്തിന്റെയും അഭിമാനമാണെന്നും ഇത്തരം വിജയങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ പ്രചോദനമാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സ്കൂൾ മാനേജർ കെ.ആർ. ജയറാം, പ്രിൻസിപ്പൽ കെ.ആർ. ജയരാജ്, പി.കെ. രാജൻ, പ്രവീൺ ജേക്കബ്, പ്രീജ, ബിന്ദു എ.ഡി. എന്നിവർ ആശംസകൾ നേർന്നു. വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങളും അനുമോദനപത്രങ്ങളും വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ പി.ആർ. സുരേഷ് സ്വാഗതം ആശംസിച്ചു. കെ.കെ. ഷിജിത്ത് കുമാർ നന്ദി രേഖപ്പെടുത്തി. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
