കൽപ്പറ്റ: കളളാടിയിൽ തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും സർക്കാരിന് വിദഗ്ദ്ധ ശുപാർശകൾ സമർപ്പിക്കുന്നിനുമായി സമിതിയെ നിശ്ചയിക്കാനും സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതു വരെ തുരങ്കത്തിൻറെ പണികൾ നിർത്തിവെക്കാനുമുള്ള സംസ്ഥാന സർക്കാറിൻറെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വിദഗ്ദ്ധ സമിതിയുടെ അന്വേഷണ പരിധിയിൽ തുരങ്കനിർമ്മാണത്തിന് പരിസ്ഥിതി അനുമതി നൽകിയതിന് കേന്ദ്രവനം- പരിസ്ഥിതി മന്ത്രാലയവും സുപ്രിം കൊടതിയും കർശനമായി നൽകിയ ഉപാധികളുടെയും നിബന്ധനകളുടെയും ലംഘനത്തെക്കറിച്ചു മാത്രം അന്വേഷിച്ചാൽ പോരെന്നും തുരങ്ക നിർമ്മിതിക്കു മുൻപ് ലഭിക്കേണ്ട പരിസ്ഥിതി അനുമതിയടക്കമുളള വിവിധ ക്ലിയറൻസുകൾ നേടിയെടുക്കുന്നതിന്നു സംസ്ഥാന സർക്കാരും പി ഡബ്ല്യ ഡി യും ഉദ്യോഗസ്ഥരും നടത്തിയ വഴിവിട്ട സമ്മർദ്ദത്തെ കുറിച്ചും കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ നൽകിയത് അടക്കമുളള സകല കാര്യങ്ങളും അന്വേഷിച്ച് സർക്കാറിന് സമർപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതിയും കേരളത്തിലെ വിവിധ പരിസ്ഥിതി സംഘടനകളുടെയും ശാസ്ത്രജ്ഞന്മാരുടെയും കൂട്ടായ്മയായ കോഎക്സിസ്റ്റൻസ് കളക്ടീവ്, കേരള സംസ്ഥാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി.
രൂപികരിക്കുന്ന സമിതിയിൽ പരിസ്ഥിതി ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധന്മാരും ഉണ്ടായിരിക്കണം. പരിസ്ഥിതി ആഘാത നിർണ്ണയവും സാമൂഹ്യ ആഘാതനിർണ്ണയവും തെറ്റായും ഗൂഢാലോചനപരമായും ആണ് ഉണ്ടാക്കിയത്. വനം വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിൽ തെറ്റായ റിപ്പോർട്ടുകൾ നൽകാൻ അന്നത്തെ സർക്കാർ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. പി.ഡബ്ലൂ ഡി വകുപ്പും അന്നത്തെ കോഴിക്കോട് ഡിവിഷൻ എക്സിക്യൂടിവ് എഞ്ചിനീയറും ചേർന്നാണ് എല്ലാവിധ ഗൂഢാലോചനയും നടത്തിയത്. അവർ സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ സമിതിക്കും കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിനും നൽകിയ റിപ്പോർട്ടിൽ തുരങ്കം കടന്നുപോകുന്ന പ്രദേശം റെഡ് സോണിൽപ്പെട്ട പ്രദേശമാണെന്നും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിട്ടിയുടെയും ജില്ലാ ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിട്ടിയുടെയും പട്ടികയിൽ റെഡ് സോണിൽ പെട്ട മലനിരയാണെന്നും ഉള്ള സത്യം ബോധപൂർവും മറച്ചു വെച്ചിട്ടുണ്ട്. ഇതിൻറെ സാമൂഹിക ആഘാത പഠനം നടത്തിയത് ഒരു പാരലൽ കോളേജാണ്. അതിൻറെ പിന്നിൽ ഉണ്ടായ ഗൂഢാലോചനയും സമിതി അന്വേഷിക്കണം. പരിസ്ഥിതി ആഘാത നിർണ്ണയം സംബന്ധിച്ച് വിശദമായി അന്വേഷിക്കുകയും അതിനായി പി. ഡബ്യൂ. ഡി നടത്തിയ അഴിമതിയും അന്വേഷണ പരിധിയിൽ വരികയും അവ റദ്ദാക്കുകയും ഉത്തരവാദികൾക്ക് നേരെ നടിപടികൾ ഉണ്ടാവുകയും വേണം. പരിസ്ഥിതി ആഘാത നിർണ്ണയ സമിതിയിൽ സർക്കാർ നോമിനികൾ മാത്രമെ ഉളളൂ. ശാസ്ത്ര -സാങ്കേതിക-പരിസ്ഥിതി-വിദഗ്ദ്ധർ ഒരാൾ പോലും ഇല്ല എന്നത് യാദുശ്ചികമല്ല, ബോധപൂർവുമാണ്.
അതുകൊണ്ട് വിവിധ തലത്തിലുള്ള വിഷയ വിദഗ്ദ്ധരും ശാസ്ത്ര- സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടുന്ന സമിതിയെ നിശ്ചയിച് പരിസ്ഥിതി- സാമൂഹിക ആഘാത നിർണ്ണയം സത്യസന്ധവും വിശ്വസനീയവും കുറ്റമറ്റ രീതിയിലും നടത്തേണ്ടത് അത്യാവശ്യമാണ്. ഇതിൽ നിന്നും നിലവിലുള്ള അംഗങ്ങളെ മാറ്റിനിർത്തേണ്ടതുമാണ്. അതിനു ശേഷം മാത്രമേ തുരങ്ക നിർമ്മാണം തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാവൂ എന്നും ഞങ്ങൾ ആവശ്യപ്പെടുന്നു .
1 എൻ ബാദുഷ . വയനാട്
2 എം. എൻ. ജയചന്ദ്രൻ. ഇടുക്കി
3 വീണ മരുതൂർ. തിരുവനന്തപുരം
4- അഡ്വ: സന്തോഷ് .എറണാകുളം
5 – എ. ജെ. ബാബു .തിതവനന്തപുരം
6 ടി.വി. രാജൻ .കോഴിക്കോട്
7 അൻവർ സാദത്ത്., നിലമ്പൂർ
8 കെ. എ.സുലൈമാൻ. ഇടുക്കി
