ചിക്കന്‍ കടയുടെ മറവില്‍ ഹാന്‍സ് വില്‍പ്പന; ഹാന്‍സ് പിടിച്ചെടുത്തു.

    നാലാംമൈൽ : മാനന്തവാടി നാലാം മൈലിൽ മലബാർ ചിക്കൻ കടയിൽ വച്ച് വിൽപ്പനക്കായി സൂക്ഷിച്ച 17 പേക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കട നടത്തിപ്പുകാരനായ നാലാംമൈൽ

    മാടമ്പള്ളി അബ്‌ദുള്ള 32 എന്നയാളാണ് ഹാൻസ് വിൽപ്പനക്കായി സൂക്ഷിച്ചത്. ഇയാൾ സ്കൂ‌ൾ

    വിദ്യാർത്ഥികൾക്കടക്കം ഹാൻസ് വിൽപ്പന നടത്തിയിരുന്നതായാണ് പരാതി. മാനന്തവാടി പോലീസ്

    സ്റ്റേഷൻ ഇൻസ്പെക്ടർ പി.റഫീക്കിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർ സുനിൽകുമാർ കെ.എൻ

    സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്, സിപിഒ റാഷിദ് എന്നിവരാണ് ഹാൻസ് പിടിച്ചെടുത്തത്.

    ഒരു മാസം മുമ്പും അബ്ദുള്ളയുടെ കടയിൽ നിന്നും ഫാൻസ് പിടിച്ചെടുത്തിരുന്നു

    Leave a Reply

    Your email address will not be published. Required fields are marked *