കരിങ്ങാരി : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കരിങ്ങാരി ഗവ. യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ എൻറിച്ച് മെൻ്റ് പ്രോഗ്രാമിൻ്റെ (SEP) ഭാഗമായി കരിങ്ങാരി പ്രദേശത്തെ പട്ടിക വർഗ വിഭാഗം വിദ്യാർഥികളുടെ ഹാജർ നിലവാരവും പഠന നിലവാരവും മെച്ചപ്പെടുത്താനായി *ഗോത്ര വിദ്യാർഥി പിന്തുണാ ഗ്രൂപ്പുകൾ രൂപീകരിച്ചു.*
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ എസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ രാകേഷ് പാലിയാണ, മൊയ്തു ഉണ്ണാച്ചി, എസ് എം സി ചെയർമാൻ റഷീദ് കെ പി, എ പി ടി എ പ്രസിഡൻ്റ് മഞ്ജു , പി ടി എ വൈസ് പ്രസിഡൻ്റ് ഡോ. രജീഷ്, എം പി ടി എ വൈസ് പ്രസിഡൻ്റ് ഗായത്രി , എസ് എം സി വൈസ് ചെയർമാൻ മഹേഷ് പി , അധ്യാപകരായ ബാലൻ പുത്തൂർ, നിതാര ദേവസ്യ, ഷിജിന പി , ഫാത്തിമ അഷിദ , ബഞ്ചമിൻ മൊളോയിസ്, കിരൺ സി, ശ്രീലക്ഷ്മി, അശ്വനി , ഷീജ ഡി കെ , സിന്ധു കെ എം തുടങ്ങിയവർ നേതൃത്വം നൽകി.
അരയാൽതറ, കാപ്പുംകുന്ന്, പരുത്തിയാട്ട്, മാനിക്കഴനി, മഴുവന്നൂർ, പാലിയാണ, പഴയിടം , പാറമൂല എന്നിവിടങ്ങളിൽ *ഗോത്ര വിദ്യാർഥി പിന്തുണാ ഗ്രൂപ്പുകൾ രൂപീകരിച്ചു.*
