ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി ക്യാമ്പായി പ്രവർത്തിക്കാൻ സാധ്യതയുള്ള സെന്റ് ആന്റണീസ് യു.പി. സ്കൂൾ കോട്ടത്തറയ്ക്ക്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് കൈമാറി.
സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹെഡ്മിസ്ട്രസ് ലിസി ടീച്ചർക്ക് വാട്ടർ ടാങ്ക് കൈമാറി. ചടങ്ങിൽ പങ്കെടുത്ത പഞ്ചായത്ത് പ്രതിനിധികൾ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങളെയും സാമൂഹിക പ്രതിബദ്ധതയെയും അഭിനന്ദിച്ചു. ദുരന്തസാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ടാങ്ക് കൈമാറിയത്.
