ബത്തേരി : ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി ജില്ലയിൽ നടത്തി വരുന്ന പരിശോധനയിൽ ഇന്നേദിവസം 11.15 AM മണി സമയത്ത് വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി വില്ലേജിൽ കല്ലുർകുന്ന്-വാകേരി റോഡിൽ കല്ലൂർകുന്ന് ഭാഗത്ത് ടി റോഡിന് ഇടത് വശത്ത് സ്ഥിതി ചെയ്യുന്ന SBW/BP/124/92 ഇലക്ട്രിക് പോസ്റ്റിന് മുൻവശം റോഡരികിൽ വെച്ച് നിൻസൺ വർഗ്ഗീസ് (28/2026), S/O വർഗ്ഗീസ് എലമ്പിലക്കാട്ടിൽ വീട്,ചൂതുപാറ ഭാഗം,കാര്യമ്പാടി (po) മുട്ടിൽ നോർത്ത് വില്ലേജ്,വൈത്തിരി താലൂക്ക്, എന്നയാളെ 200 ഗ്രാം ഉണക്ക കഞ്ചാവുമായി പിടികൂടിയിട്ടുള്ളതാണ്. ടിയാൻ നിരവധി പോലീസ്, എക്സൈസ് കേസുകളിൽ പ്രതിയാണ്. പരിശോധന പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ ജി, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് രഘു എം എ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീബ് ബി, സുധീഷ് വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യഭായ് ടി പി എന്നിവർ പങ്കെടുത്തു…*
കൽപ്പറ്റ : ഒയിസ്ക കല്‍പ്പറ്റ ചാപ്റ്ററും കല്‍പ്പറ്റ NSS ഹയര്‍ സെക്കന്‍ഡറി സ്കൂളും സംയുക്തമായി ഹിരോഷിമ ദുരന്ത ദിനം
അഗസ്റ്റ് ആറ് ഓര്‍മ്മ ദിനമായി ആചരിച്ചു.
അണുവായുധങ്ങളുടെ കൂമ്പാരം ഇപ്പോഴും മനുഷ്യരാശിയുടെ ഭീഷണിയായിത്തന്നെ നിലനില്‍ക്കുന്നുവെന്നും അതിനെതിരെയുള്ള ചെറുത്ത് നില്പ് അതെത്ര ചെറുതാണെങ്കിലും അത് മഹത്വവും വിശുദ്ധവുമാണെന്ന സന്ദേശം ഓര്‍മ്മദിനത്തിലെ മുഖ്യ പ്രഭാഷണം നടത്തിയ ഡോക്ടര്‍ എ. ടി. സുരേഷ് പറഞ്ഞു.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബാബുപ്രസന്ന കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ഒയിസ്ക കല്‍പ്പറ്റ ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ .എസ്. എ. നസീര്‍ , വൈസ് പ്രസിഡന്റ് കെ.ഐ .വര്‍ഗ്ഗീസ് , ഡോ. അനിത , പി .കെ . രാജീവ് , എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അനിജ കെ. പോള്‍ എന്നിവര്‍ സംസാരിച്ചു.
