ആടികൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ സിഗ്‌വി ബസാർ ഉദ്ഘാടനം ചെയ്തു

    മാനന്തവാടി രൂപതയുടെ കീഴിൽ ബയോവിൻ അഗ്രോ റിസർച്ചിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിതാ ശാക്തീകരണ സംരംഭമായ **സിഗ്‌വി (SIGWE)**യുടെ ബസാർ 2026 ഓഗസ്റ്റ് 9 (ഞായറാഴ്ച) ആടികൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ ഉദ്ഘാടനം ചെയ്തു.

     

    ഇടവക വികാരിയായ റവ. ഫാ.ഐസക് വട്ടുകുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വിൽപ്പന ആടികൊല്ലി അഡോറേഷൻ കോൺവെൻറ് മദർ സുപ്പീരിയർ ഏറ്റുവാങ്ങി.

    ബയോവിൻ സ്റ്റാഫ്‌ – ലൻസ്, പ്രിൻസ്, ആൽബിൻ, സുജ ജോയ് എന്നിവർ നേതൃത്വം നൽകുകയും, ജാസ്മിൻ പുത്തൻപുര, സുമ പുത്തൻപുര വില്പന നടത്തുകയും ചെയ്തു.

     

    ഉദ്ഘാടനത്തോടനുബന്ധിച്ച് ഇടവക ജനങ്ങൾക്കായി സിഗ്‌വി ഉൽപ്പന്നങ്ങൾ 10% പ്രത്യേക ഡിസ്കൗണ്ടിൽ ലഭ്യമാക്കി.

     

    ശുദ്ധവും മായംചേരാത്തതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഓരോ കുടുംബങ്ങളിലേക്കും എത്തിക്കുന്നതിനോടൊപ്പം സ്ത്രീ സംരംഭകരുടെ വരുമാനവർധനയും സാമൂഹിക ശാക്തീകരണവും ലക്ഷ്യമിടുന്ന സിഗ്‌വി പദ്ധതിക്ക് ഇടവക ജനങ്ങളിൽ നിന്ന് മികച്ച സ്വീകരണമാണ് ഉദ്ഘാടന ദിനത്തിൽ ലഭിച്ചത്.

    Leave a Reply

    Your email address will not be published. Required fields are marked *