വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ

    വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ. നഗരങ്ങളിലെ ദരിദ്രർക്കും ഇടത്തരക്കാർക്കും സ്വന്തമായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ സാമ്പത്തിക സഹായം നല്‍കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ആവാസ് യോജന – നഗരം 2 ധാരണ പത്രം ഒപ്പുവെക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പിഎംഎവൈ വീട് നിർമ്മിക്കുമ്പോള്‍ ബോർഡ് വെക്കേണ്ടി വരും. കേന്ദ്ര നിബന്ധന അംഗീകരിച്ചാണ് ധാരണാപത്രം ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നല്‍കാനുള്ള തീരുമാനം കൈ കൊണ്ടതായും അദ്ദഹം പറഞ്ഞു. വിഴിഞ്ഞത്ത് നിന്ന് ചരക്ക് നീക്കത്തിനുള്ള പ്രവർത്തനങ്ങള്‍ക്ക് ആഗസ്റ്റ് 18ന് തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Leave a Reply

    Your email address will not be published. Required fields are marked *