യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏർപ്പാട് വേണ്ട; ഓൺലൈൻ ടാക്സി ആപ്പുകളോട് കേന്ദ്രം

    ഡൽഹി: ഓൺലൈൻ ടാക്‌സി യാത്രക്കാർക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈൻ ടാക്‌സി ആപ്പുകൾ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.

    ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പുകൾക്കാണ് നിർദ്ദേശം.റൈഡ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്ര തുടങ്ങുന്നതിന് മുൻപോ ആപ്പുകളിൽ ടിപ്പ് ഓപ്ഷൻ കാണിക്കാൻ പാടില്ല. ടിപ്പ് നൽകിയാൽ വേഗത്തിൽ വാഹനം ലഭ്യമാകും എന്ന രീതി ശരിയല്ലെന്നും മന്ത്രാലയം. എന്നാൽ, യാത്ര പൂർത്തിയായ ശേഷം യാത്രക്കാർക്ക് താല്പര്യമുണ്ടെങ്കിൽ സ്വമേധയാ ടിപ്പ് നൽകാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

    ക്യാബ് അഗ്രിഗേറ്റർമാരോട് ആപ്പുകളിൽ നിന്നും ടിപ് ചോദിക്കുന്ന പ്രോംപ്റ്റുകൾ ഉടൻ നീക്കം ചെയ്യാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. ടിപ് നൽകി ട്രിപ്പുകൾ സ്വീകരിക്കപ്പെടാനുള്ള സാധ്യതയോ വെയിറ്റിങ് സമയത്തെയോ സേവനത്തിന്റെ ഗുണനിലവാരത്തെയോ സ്വാധീനിക്കാനുള്ള സാഹചര്യം ഒരുക്കരുതെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. അഡ്വാൻസ് ടിപ്പ്സ് ഓപ്ഷൻ ആപ്പുകളിൽ നിന്ന് അടിയന്തരമായി നീക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

    Leave a Reply

    Your email address will not be published. Required fields are marked *