കൽപ്പറ്റ: എംകെ ജിനചന്ദ്രൻ സ്മാരക വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തുടങ്ങാൻ നഗരസഭാ ഭരണസമിതി പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് വികസന സമിതി കൽപ്പറ്റ നഗരസഭ ചെയർമാൻ പി വിശ്വനാഥന് നിവേദനം നൽകി.വയനാട് വികസന സമിതി ചെയര്മാൻ ബി രാധാകൃഷ്ണപിള്ള ,ഭാരവാഹികളായ ഷൈജൽ കൈപ്പ,സിപി റഹീസ്,മാടായി ലത്തീഫ്, റഷീദ് കെടി എന്നിവർ സംബന്ധിച്ചു.
നിലവിലെ ജില്ലാ ആശുപത്രിയിലെ സ്ഥലം പരിമിതിക്ക് പകരമായി സ്ഥലം കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ ഒന്നും വിജയിക്കാത്ത സാഹചര്യത്തിൽ സൗജന്യമായി ലഭിച്ച മടക്കി മലയിലെ 50 ഏകർ ഭൂമിയിൽ തന്നെ മെഡിക്കൽ കോളേജ് നിർമ്മിച്ചുകൊണ്ട് വിഷയം പരിഹരിക്കുകയാണ് വേണ്ടത് എന്ന് വയനാട് വികസന സമിതി അഭിപ്രായപ്പെട്ടു.
