വയനാട് : ഓണനാളുകളിൽ മനസ്സുകളിലും അടുക്കളകളിലും സമൃദ്ധി നിറയ്ക്കാൻ പൂർണ്ണ സജ്ജരായി കുടുംബശ്രീ. കുറഞ്ഞ ചെലവിൽ മികച്ച ഉൽപ്പന്നങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ജനങ്ങളിലേക്കെത്തിക്കാനുള്ള വൻ പദ്ധതികളാണ് ഇത്തവണ കുടുംബശ്രീ മിഷൻ ഒരുക്കിയിരിക്കുന്നത്.
ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ജില്ലാതല ഓണം വിപണന മേള ഓഗസ്റ്റ് 21 മുതൽ ആരംഭിക്കും. കുടുംബശ്രീ സംരംഭകരുടെ വിഷരഹിത പച്ചക്കറികൾ, നാടൻ ഉൽപ്പന്നങ്ങൾ, പലഹാരങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ മേളയിൽ നേരിട്ട് ലഭ്യമാകും.
ഓണത്തിന് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയിലിൽ എത്തിക്കുന്നുണ്ട് . പ്രധാന ഓണ വിഭവങ്ങൾ അടങ്ങിയതാണ് കിറ്റ്. 500 രൂപ മുതൽ 750 രൂപ വരെയുള്ള കിറ്റുകൾ സി.ഡി.എസുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. അഗതികളായ വനിതകൾക്ക്
സൗജന്യമായി കിറ്റ് നൽകും.കൂടാതെ പോക്കറ്റ് മാർട്ട് വഴിയും ഓൺലൈൻ ആയി ഉത്പന്നങ്ങൾ ലഭ്യമാണ്.
ജില്ലാതല മേളയ്ക്ക് പുറമെ, ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും 2 ഓണം വിപണന മേളകൾ വീതം സംഘടിപ്പിക്കും. ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊട്ടടുത്തുള്ള മേളകളിൽ നിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം.
നാടൻ രുചിയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയിൽ ജനങ്ങളിലെത്തിച്ച് ഓണം കൂടുതൽ അർത്ഥവത്താക്കാനുള്ള ഒരുക്കത്തിലാണ് വയനാട് കുടുംബശ്രീ മിഷൻ.
210 രൂപമുതൽ ഓണസദ്യ
വാഴയില മുതൽ രണ്ടുകൂട്ടം പായസംവരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് കുടുംബശ്രീയുടെ ഓണസദ്യ. വിഭവങ്ങളുടെയും പായസങ്ങളുടേയും എണ്ണമനുസരിച്ചാണ് സദ്യയുടെ വില. 17 കൂട്ടം വിഭവങ്ങളുള്ള സദ്യക്ക് 210 രൂപയും, 21 കൂട്ടത്തിന് 250 രൂപയുമാണ്. കുറഞ്ഞത് 5 സദ്യയെങ്കിലും ഒരു ഓർഡറിൽ വേണം. ആഗസ്റ്റ് 17 മുതൽ 24 വരെ ഓണസദ്യ വിതരണം നടത്തും . രാവിലെ 10 മണിമുതൽ 2 വരെയാണ് ഓർഡർ സ്വീകരിക്കുന്നത്. മുൻകൂട്ടി നൽകുന്ന ഓർഡറുകൾ അനുസരിച്ച് സ്വാദിഷ്ടമായ ഓണസദ്യ വീടുകളിൽ എത്തിച്ചുനൽകുന്ന രീതിയിലാണ് സംവിധാനം.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾക്ക് പരിശീലനം നൽകി അത് വഴിയാണ് സദ്യ തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും. പൂർണ്ണമായും ശുചിത്വവും നാടൻ രുചിയും ഉറപ്പുവരുത്തിയാണ് ഭക്ഷണ വിതരണം.
ഓർഡർ ചെയ്യാൻ
കൽപ്പറ്റ ബ്ലോക്ക്: 9562077061,9809006757,9961166765.
മാനന്തവാടി: 9562662595,9747704301,8113875432, ബത്തേരി: 9961652831,9645808753,9744805222, പനമരം: 7558033870,7306800364,9544028211.
