പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പാലിയേറ്റീവ് സപ്പോർട്ടിംഗ് ഗ്രൂപ്പ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് രജിസ്റ്റർ ചെയ്യപ്പെട്ട രോഗികളെയും അവരുടെ കൂട്ടിയിരിപ്പുകാരെയും പങ്കെടുപ്പിച്ച് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ഉഷ വിജയൻ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ പതിനാറാം മൈൽ ക്രിസ്ത്യൻ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മുഴുവൻ രോഗികൾക്കും ഓണത്തിന്റെ സ്നേഹസമ്മാനമായി ഓണക്കിറ്റും. സമൃദ്ധമായ ഓണ സദ്യയും നൽകി.ഗ്രാമ പഞ്ചായത്ത് പ്രസി കെ കെ അസ്മ അധ്യക്ഷതവഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലു മാരിയിൽ. സ്ഥിരം സമിതി അധ്യക്ഷൻ ഹാരിസ്കണ്ടിയൻ. ചെയർപേഴ്സൺമാരായ സാജിദ് നൗഷാദ് അമ്പിളി. മെമ്പർമാരായ പി സി മമ്മൂട്ടി ഷിബു. സുഹറ. രമ്യ. ശാന്ത. നജ്മ. ശില്പ. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുഹമ്മദ് ബഷീർ. ജോണി നന്നാ. എൻ ടി അനിൽകുമാർ. റഷീദ് ചക്കര. രാജൻ സിഇ ഹാരിസ്.എൻ പി ഷംസുദ്ദീൻ. വ്യാപാരി വ്യവസായി പ്രസിഡണ്ട് പി കെ മുഹമ്മദ് സെക്രട്ടറി നാസർ. ഹാരിസ്കോമ്പി സി കെ അബ്ദുൽ ഗഫൂർ. ബഷീർ. അമ്മദ് നടടു ക്കണ്ടി. പാലിയേറ്റീവ് സപ്പോർട്ടിംഗ് കമ്മിറ്റി കൺവീനർ ജി ജി തോമസ്. തുടങ്ങിയവർ സംസാരിച്ചു
പാലിയേറ്റീവ് രോഗികളെ ചേർത്തുപിടിച്ച്ഗ്രാമ പഞ്ചായത്ത് ഓണാഘോഷം
