കല്ലോടി: സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ 1995–96 എസ്.എസ്.എൽ.സി. ബാച്ചിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘ഇതളുകൾ തിരികെ’ മാഗസിൻ പ്രകാശനം ചെയ്തു. 1948 മുതൽ 2026 വരെയുള്ള കല്ലോടി പ്രദേശത്തിന്റെ ചരിത്രവും സ്കൂൾ സ്ഥാപിതമായതിനു ശേഷമുള്ള നാടിന്റെ സാമൂഹിക, സാംസ്കാരിക മേഖലകളിലെ വളർച്ചയും മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് മാഗസിൻ.
എടവക പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീല ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണനൻ സ്കൂൾ മാനേജർ റവ. ഫാ. സജി കോട്ടയിൽന് മാഗസിന്റെ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മുൻ പ്രിൻസിപ്പാൾ കെ എ ആന്റണി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തകനായ കെ എം ഷിനോജ്, ഏറ്റവും ചെറിയ സിനിമയിലൂടെ വേൾഡ് റെക്കോർഡ് നേടിയ സംവിധായകൻ എ കെ ഷാനവാസ്. എടവക പഞ്ചായത്ത് ഏർപ്പെടുത്തിയ മികച്ച കർഷക അവാർഡ് നേടിയ കെ. വി. ബൈജു, കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ഡോ. റെജി ഫ്രാൻസിസ് എന്നിവരെയാണ് ആദരിച്ചത്.
പൂർവ്വ അധ്യാപകരായ സി ടി എബ്രഹാം, കെ. എം അന്നക്കുട്ടി, നിലവിലെ ഹെഡ്മിസ്ട്രസ് റോഷ്നി ടീച്ചർ, എ കെ ഷാജഹാൻ. . ബിനോയ് ബേബി. എന്നിവർ പ്രസംഗിച്ചു.
ഉച്ചയ്ക്കുശേഷം വിവിധ കലാ–സാംസ്കാരിക, വിനോദ പരിപാടികളോടെ ബാച്ചിന്റെ ഓണാഘോഷവും നടന്നു. ഫിനോ ജോർജ്, ഇ കെ.പ്രിയേഷ്,വി സി രാജേഷ്,ഫാദർ ജോമോൻ. വിനോദ്.ജിജിത്, സിനി ഫിലിപ്പ്, റിഷ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പൂർവ്വകാലത്തിന്റെ ഓർമകളും നാടിന്റെ വളർച്ചയുടെ ചരിത്രവും പുതുതലമുറയ്ക്ക് കൈമാറുന്ന രേഖയായി ‘ഇതളുകൾ തിരികെ’ എന്ന മാഗസിൻ മാറികഴിഞ്ഞു.
