കോറോം പള്ളിയിൽ പെരുന്നാൾ തുടങ്ങി.

മാനന്തവാടി: പരിശുദ്ധ ദൈവമാതാവിൻ്റെ സൂനോറോ സ്ഥാപിക്കക്കപ്പെട്ട കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാൾ തുടങ്ങി. ഇടവക വികാരി ഫാ. സോജൻ വാണാക്കുടിയിൽ തിരുന്നാൾ കൊടി ഉയർത്തി. സെപ്റ്റംബർ 8 വരെയുള്ള ദിവസങ്ങളിൽ 8 നോമ്പാചരണവും, ധ്യാന ശുശ്രൂഷയും ,വചന പ്രഘോഷണവും നടക്കും. 7 വരെയുള്ള ദിവസങ്ങളിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയും നടത്തപ്പെടും. സെപ്റ്റംബർ 5 ന് ഇടവകയുടെയും ടീം ജ്യോതിർഗമയുടെയും മാനന്തവാടി മെഡിക്കൽ കോളേജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടക്കും. സെപ്റ്റംബർ 6 ന് “നവ മാധ്യമ കാലത്തെ നവ ക്രൈസ്തവ ജീവിതങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ ജിജിൽ ജോസഫ് ക്ലാസെടുക്കും. സെപ്റ്റംബർ 7 ന് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പി ക്കും. പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 8 ന് രാവിലെ 6 ന് തീർത്ഥ യാത്ര പ്രയാണം വഞ്ഞോട് വളവിൽ വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശിൻ തൊട്ടിയിൽ നിന്ന് ആരംഭിക്കും. യാത്ര 8 മണിക്ക് ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് തീർത്ഥയാത്രക്ക് സ്വീകരണം നൽകും. ശേഷം പള്ളിയിൽ വിശുദ്ധ അ

ഞ്ചിൻമേൽ കുർബ്ബാന നടക്കും. തുടർന്ന് പ്രസംഗം,സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ലേലം, നേർച്ച ഭക്ഷണം എന്നിവയ്ക്ക് ശേഷം കൊടിയിറക്കും.

Leave a Reply

Your email address will not be published. Required fields are marked *