വയനാട് ക്രിയേറ്റീവ് ഫോറം രൂപീകരണ ഉദ്ഘാടനം സെപ്റ്റംബർ 12ന്

കൽപ്പറ്റ: വയനാട് ജില്ലയിലെ കലാസാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ‌യായ വയനാട് ക്രിയേറ്റീവ് ഫോറം രൂപീകരിക്കുന്നു.

വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കലാസാംസ്‌കാരിക പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുക, ഈ മേഖലയിലുള്ളവരുടെ ഒത്തുചേരലിന് കളമൊരുക്കുക എന്നിവയാണ് കൂട്ടായ്‌മയുടെ പ്രധാന ലക്ഷ്യം. സെപ്റ്റംബർ 12 ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് ഡബ്ല്യുസിഎഫിന്റെ ഉദ്ഘാടനം നടക്കും. സുനിൽ പി ഇളയിടം ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ഉണ്ടായിരിക്കും. പരിപാടിയിലേക്ക് ഏവർക്കും പ്രവേശനം സൗജന്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *