ലഹരി ഉപയോഗത്തിനെതിരെ ജനങ്ങളിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനായി വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ‘തൂഫാൻ ദി നാർക്കോ ഹണ്ട്’ ന്റെ ഭാഗമായി ‘No to Drugs Yes to Sports’ എന്ന പേരിൽ മാരത്തോൺ സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 5 ശനിയാഴ്‌ച രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നാണ് മാരത്തൺ ആരംഭിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് നിർവ്വഹിക്കും. ലഹരിമുക്ത സമൂഹസൃഷ്‌ടി ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ പൊതുജനങ്ങളും യുവജനങ്ങളും പോലീസുകാരും മറ്റും പങ്കാളികളാകും
