ഹോളിക്രോസ് കോൺവെന്റും സീനിയർ ഹോം ഉത്ഘടനവും സെപ്റ്റംബർ 12 ന്.

മാനന്തവാടി: വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹിക ക്ഷേമം, വയോജന പരിചരണം തുടങ്ങിയ മേഖലകളിൽ സേവനം നടത്തുന്ന അന്താരാഷ്ട്ര കത്തോലിക്കാ വനിതാ സന്യാസിനി സമൂഹമായ സിസ്റ്റേഴ്സ് ഓഫ് മേഴ്സി ഓഫ് ദി ഹോളി ക്രോസിന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ പുതുതായി നിർമ്മിച്ച കോൺവെന്റിന്റെയും സീനിയർ ഹോമിന്റെയും ആശീർവാദവും ഉദ്ഘാടനവും സെപ്റ്റംബർ 12 ശനിയാഴച രാവിലെ 10 മണിക്ക് നടക്കും.

 

മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം കോൺവെന്റും സീനിയർ ഹോമും ആശീർവദിക്കും. മാനന്തവാടി എം.എൽ.എ ഉഷ വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

 

1856-ൽ സ്വിറ്റ്സർലൻഡിൽ സ്ഥാപിതമായ ഹോളിക്രോസ് സന്യാസിനി സമൂഹം 1894 മുതൽ ഇന്ത്യയിലും സേവനരംഗത്ത് സജീവമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് ഹോളിക്രോസ് സന്യാസിനി സമൂഹം നടത്തിവരുന്നത്. പുതിയ സീനിയർ ഹോം പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തെ വയോജന പരിചരണ-സാമൂഹിക സേവന മേഖലയിൽ കൂടുതൽ കരുതലും പിന്തുണയും ലഭ്യമാകുമെന്ന് ഹോളിക്രോസ് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സിസ്റ്റർ അർച്ചന പടിക്കര അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *