കൽപ്പറ്റ: കേരള അറബിക് മുൻ ഷീസ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബിഭാഷാ രംഗത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച മികച്ച അധ്യാപകരെ ജില്ലാ കമ്മിറ്റി ആദരിച്ചു. ഗുരുപ്രഭ ആദരം ജില്ല മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ: എംസിഎം ജമാൽ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരായ സി കെ അബ്ദുൽ മജീദ് മാസ്റ്റർ കീപ്രത്ത്, എൻ വി മൊയ്തീൻകുട്ടി മദനി, എം പി അബൂബക്കർ മാസ്റ്റർ, നൂർജഹാൻ ടീച്ചർ, സുബൈദ ടീച്ചർ, ഖദീജ ടീച്ചർ, എം അബ്ദുല്ല മാസ്റ്റർ, സുബൈദ ബീവി തുടങ്ങിയവരെ ആദരിച്ചു . കെ എ എം എ സംസ്ഥാന ട്രഷറർ ഇ മുസ്തഫ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സി.സി നൗഷാദ് അധ്യക്ഷനായി.
അജ്മൽ കെ ഫൈസി, ഹംസ മാസ്റ്റർ, ജമീല ടീച്ചർ, കമറുൽ ലൈല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
