നവ്യാനുഭവമായി ഇഖ്‌റഅ് ഖുർആൻ ടാലൻ്റ് ഷോ

പറളിക്കുന്ന് : ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിലെ വിദ്യാർഥികൾ നടത്തിയ ഇഖ് റഅ് ടാലൻ്റ് ഷോ നവ്യാനുഭവമായി.

ഈ അധ്യയന വർഷാരംഭത്തിൽ തന്നെ 5 മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളിൽ നിന്ന് അമ്പതോളം പേരെ തെരഞ്ഞെടുത്ത് ഒരു മാസം പരിശീലനം നൽകിയ ശേഷം എലിമിനേഷൻ റൗണ്ട് മത്സരം സംഘടിപ്പിച്ച് അതിൽ നിന്ന് കൂടുതൽ മാർക്ക് നേടിവിജയികളായ 16 പേരെ കണ്ടെത്തി വീണ്ടും രണ്ട് മാസംപരിശീലനം നൽകിയാണ് രക്ഷിതാക്കളുടെ മുമ്പിൽവിദ്യാർഥികൾ ടാലൻ്റ് ഷോ അവതരിപ്പിച്ചത്. നിഹാൽ അഹ് മദ് പാറ , സ്വഫ് വാൻ തോടൻ, റമീസ് അഹ് മദ് പാറാതൊടുക എന്നീ മൂന്ന് പൂർവ വിദ്യാർഥികളായഹാഫിളുകൾ എലിമിനേഷൻ റൗണ്ടിൽജൂറികളായത് ഏറെ ശ്രദ്ധേയമായി. വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഫത്ഹിലെ മുഹമ്മദുർറസൂലുല്ലാഹ് എന്ന് തുടങ്ങുന്ന സൂക്തമാണ് വിദ്യാർഥികൾ ടാലൻ്റ് ഷോയിൽ പാരായണം ചെയ്തത്. അറബി അക്ഷരമാലയിലെ മുഴുവൻ അക്ഷരങ്ങളും സമ്മേളിക്കുന്ന സൂക്തമാണിത്.

ഫാത്തിമ ഹന്നത്ത് എം

ഫിദാ ഫാത്തിമ എം ,അംന പി സി ,ആയിശാ നഷ്‌വ,മുഹമ്മദ് ശാമിൽ , ഷാദിയ ഫർവീൻ,

സൽമാനുൽ ഫാരിസ്,

ഫാത്തിമ നിസ് ല എം ,മുഹമ്മദ് ശിബ് ലി .പി ,

മിൻഹാ ഫാത്തിമ എം. കെ,ആദിനാ ഷെറിൻ .പി ,

ദിൽബർ സമാൻ,

മുഹമ്മദ് നിഹാൽ യാസീൻ,ജസാ ഹബീബ്,മുഹമ്മദ്ശഹബിൻ ,റിൻഷിദാ നൗറി എന്നീ വിദ്യാർഥികളാണ് ഷോഅവതരിപ്പിച്ചത്. അബ്ദുൽ ഗഫൂർ റഹ്മാനി പ്രോഗ്രാമിൻ്റെ അവതാരകനായി . രക്ഷിതാക്കളും കമ്മിറ്റി , പി ടി എ ഭാരവാഹികളും ഉസ്‌താദുമാരും നാട്ടുകാരും ഒത്തു ചേർന്ന മനോഹരമായ ഖുർആൻ പാരായണം കൊണ്ട് ഹൃദ്യമായ മണിക്കൂറുകൾ നീണ്ടു നിന്ന ഷോ നവ്യാനുഭവം തീർത്തു. വിദ്യാർഥികൾക്ക് പ്രദേശത്തെ പ്രവാസി കൂട്ടായ്മയും വി.പി ഓൾഡ് സ്പെയറും മൊമൻ്റോകളും കാഷ് അവാർഡും നൽകി. പരിപാടിക്ക് ഉസ്താദുമാരായ ഹാരിസ് ബാഖവി , പി നാസർ മൗലവി , അശ്‌റഫ് ദാരിമി, മുഹമ്മദ് മൗലവി, കെ ശമീർ മുസ് ലിയാർ , കമ്മിറ്റി ഭാരവാഹികളായ പി സൈനുദ്ദീൻ, എം.കെഅബ്‌ദുൽ ജലീൽ , എൻ. എച്ച് സിദ്ദീഖ് , മജീദ് ഒലിച്ചിൽ , എം.കെ ശമീർ , പി.പി ഇഖ്ബാൽ, കെ ഫൈസൽ നേതൃത്വം നൽകി.

 

 

പടം

പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്റസയിൽ നടത്തിയ ഖുർആൻ ടാലൻ്റ് ഷോയിൽ പങ്കെടുത്ത വിദ്യാർഥികൾ മാനേജ്മെൻ്റ് ഭാരവാഹികൾ , ഉസ്താദുമാർ എന്നിവരോടൊപ്പം

 

 

മുഅല്ലിംകളായ ശുഐബ് യമാനി ,അൻവർ അശ്‌റഫി,അബ്ദുൽ അസീസ് മുസ് ലിയാർ, അബ്ദുറസാഖ് മൗലവി എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *