പരിസ്ഥിതി ലോല വിജ്ഞാപനം നടപ്പാക്കരുതെന്ന് കേരള കോൺഗ്രസ്.

വയനാട് ജില്ലയിലെ 13 വില്ലേജുകളെയാണ് പരിസ്ഥിതി ലോല പ്രഖ്യാപനം സാരമായി ബാധിക്കുന്നത്. മുൻപ് കർഷകരുടെ പ്രക്ഷോഭത്തെ തുടർന്ന് നടപ്പാക്കാതിരുന്ന ഇ എസ് എ ഇപ്പോൾ നടപ്പാക്കാൻ ഒരുങ്ങുന്നതിനെ ചെറുത്തു തോൽപ്പിക്കുമെന്ന് കല്പറ്റയിൽ ചേർന്ന കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനമെടുത്തു.

ജനങ്ങളുടെ താല്പര്യത്തിനനുസരിച്ച് ആണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതും എന്നും മൂന്നുമാസം എന്നത് ഒരു സർക്കാരിനെ വിലയിരുത്താനുള്ള സമയമല്ലെങ്കിലും നൂറു ദിവസം കൊണ്ട് ഒട്ടേറെ ജനപ്രിയ പദ്ധതികൾ ആരംഭിക്കാൻ യു.ഡി.എഫ് സർക്കാരിനായെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറലും മുൻ എം പിയുമായ അഡ്വക്കേറ്റ് ജോയ് എബ്രഹാം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് ജോസഫ് കളപ്പുര അധ്യക്ഷനായി. ഭാരവാഹികളായ ജോസ് തലച്ചിറ, കെ ടി ജോർജ് ,ബിജു ഏലിയാസ്, സ്റ്റീഫൻ സാജു തുടങ്ങിയവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *