പിന്തുണ സമിതി രൂപീകരിച്ചു

കമ്പളക്കാട് ഗവ. യുപി സ്കൂൾ സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ (S E P) ഭാഗമായി പുളിക്കൽകുന്ന് ഉന്നതിയിൽ വെച്ച് നടന്ന പിന്തുണ സമിതി രൂപീകരണം വാർഡ് മെമ്പർ കെ.എം ഫൈസൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഒ.സി എമ്മാനുവൽ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡണ്ട് അഖില എ, പി.ടി.എ വൈസ് പ്രസിഡണ്ട് സി.കെ ഷമീർ, എസ്.ടി പ്രമോട്ടർ രമ പി.എം, ഫെസിലിറ്റേറ്റർ സുമ പി.എം എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ പഠന പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് പ്രാദേശിക പി.ടി.എ രൂപീകരിച്ചു. അധ്യാപകർ, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. എസ്.ഇ.പി കൺവീനർ അഷ്റഫ് കെ പി സ്വാഗതവും അംബിക കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *