കൽപ്പറ്റ: ബത്തേരി സ്റ്റേഷനിൽനിന്ന് തൊണ്ടിമുതലായ ലഹരിവസ്‌തുക്കൾ മോഷണം പോയ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള പൊലീസ് ശ്രമത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഡിവൈഎഫ്ഐ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. രാവിലെ 11നാണ് മാർച്ച്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതിയായ പൊലീസുകാരൻ പരസ്യമായി എത്തിയിട്ടും അന്വേഷകസംഘം അറസ്റ്റ് ചെയ്യുന്നില്ല. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ലഹരി ഉൽപ്പന്നങ്ങൾ സ്റ്റേഷനുകളിൽനിന്ന് കടത്തുന്നത് പതിവാകുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതിയെ രക്ഷപ്പെടുത്താൻ പഴുതുകൾ സൃഷ്ടിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് വിശദമായ പരിശോധന നടത്താൻ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഡിവൈഎഫ്‌ഐയുടെ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്
