പുൽപ്പള്ളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലയുടെയും സി.കെ.ആർ.എം.റ്റി.റ്റി.ഐയുടെയും സംയുക്താഭിമുഖ്യത്തിൽ ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും വയനാടിന്റെ പശ്ചാത്തലത്തിൽ’ എന്ന വിഷയത്തിൽ സെമിനാറും പുസ്തക നിധി നാലാമത് നറുക്കെടുപ്പും നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സ്വാമിനാഥൻ ഫൗണ്ടേഷൻ ആൻഡ് റിസർച്ച് സെന്റർ സയന്റിസ്റ്റ് ഡോ. ജോസഫ് ജോൺ വിഷയാവതരണം നടത്തി. ഒ.കെ. പീറ്റർ യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ സ്റ്റെർക് ഡയറക്ടർ എം.എം. ടോമി മാസ്റ്റർ, പി.യു. മാർക്കോസ്, റെജി കെ.എം. എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വെച്ച് നടന്ന പുസ്തക നിധി നറുക്കെടുപ്പിൽ ബേസിൽ എൽദോ വിജയിയായി. ജോസഫ് സി.എം. അധ്യക്ഷത വഹിച്ച യോഗത്തിൽ ഗിരീഷ് മാസ്റ്റർ റ്റി.റ്റി.ഐ സ്വാഗതവും ഐഷ നസ്മി നന്ദിയും പറഞ്ഞു.
കാലാവസ്ഥാ വ്യതിയാന സെമിനാറും പുസ്തക നിധി നറുക്കെടുപ്പും സംഘടിപ്പിച്ചു
