കുപ്പാടി നിർമലമാത സ്കൂളിലെ പുതിയ കെട്ടിട ശിലാസ്ഥാപനം നടത്തി

ബത്തേരി: കുപ്പാടി നിർമലമാത പബ്ലിക് സ്കൂളിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം എച്ച്. എച്ച്. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിച്ചു.

അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത എച്ച്. ജി. യൂഹാനോൻ മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്തയും, സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്തയും എം.ഒ.സി. പബ്ലിക് സ്കൂളുകളുടെ മാനേജരുമായ എച്ച്. ജി. ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത,

ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരും ഓർത്തഡോക്സ് സഭയിലെ വൈദികരും ചടങ്ങിൽ പങ്കെടുത്തു.

സ്കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാൻ, പ്രിൻസിപ്പൽ ഡോ. ഗീത തമ്പി, വൈസ് പ്രിൻസിപ്പൽ ലിയ ജോസഫ്, അധ്യാപകർ, അനധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *