സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെട്ട കായികമിത്രം പദ്ധതി മുൻസിപ്പൽ തല ഉദ്ഘാടനവും ജി വി എച്ച് എസ് എസ് മാനന്തവാടിയിലെ സ്കൂൾ കായികമേളയുടെ സമാപന സമ്മേളനവും സ്കൂളിൽ വെച്ച് നഗരസഭ ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു . ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ ക്രിക്കറ്റ് കിറ്റ് നൽകി കായികമിത്രക്ക് തുടക്കമായി . ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ പി.വി.എസ് മുസ അധ്യക്ഷനായി . ഹെഡ്മാസ്റ്റർ കെ.കെ സുരേഷ് കുമാർ സ്വാഗതവും എസ് എം സി ചെയർമാൻ മൊയ്തു അണിയാരത്ത് , പ്രിൻസിപ്പൽ തോമസ് പി സി , ജിജി കെകെ എന്നിവർ ആശംസയും കായികാധ്യാപകൻ ജെറിൽ സെബാസ്റ്റ്യൻ നന്ദിയും അർപ്പിച്ചു സംസാരിച്ചു .
