കല്‍പ്പറ്റ: വയനാട് ജില്ലാ വുഷു ചാമ്പ്യന്‍ഷിപ് കെന്‍യു റിയു കരാത്തെ സ്‌കൂളില്‍ നടത്തി. എസ്എസ്‌കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിസാര്‍ കമ്പ ഉദ്ഘാടനം ചെയ്തു. കെന്‍യു റിയു കരാത്തെ ഏഷ്യന്‍ പ്രസിഡന്റ് ഗിരിഷ് പെരുന്തട്ട അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സലിം കടവന്‍ മുഖ്യാതിഥിയായി. സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം, പ്രമോദ്, വിനോദ് ജസ്റ്റിന്‍, സിദ്ദിഖ്, എല്‍.എ. സോളമന്‍ എന്നിവര്‍ പ്രസംഗിച്ചു. വുഷു അസോസിയേഷന്‍ സെക്രട്ടറി സി.എച്ച്. ഷറഫുദ്ദീന്‍ സ്വാഗതം പറഞ്ഞു.
