ഹോം ഗാർഡ് അസോസിയേഷൻ ജില്ലാ കൺവൻഷനും യാത്രയയപ്പ്-അനുമോദന സമ്മേളനവും നടത്തി.

കൽപറ്റ: കേരള ഹോം ഗാർഡ് അസോസിയേഷൻ ജില്ലാ കൺവൻഷനും യാത്രയയപ്പ്-അനുമോദന സമ്മേളനവും സംസ്‌ഥാന പ്രസിഡന്റ് കെ.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം.കാസിം അധ്യക്ഷത വഹിച്ചു.

എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ വിജയിച്ചവരെയും ഉന്നത ബിരുദം നേടിയവരെയും അനുമോദിക്കുകയും വിരമിച്ചവരെ ആദരിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി കെ.എം.മാത്യു, സംസ്‌ഥാന വൈസ് പ്രസിഡന്റ് മാത്യു കൊച്ചിറക്കാട്ട്, സി.കെ.ഷാജൻ, ഷിനോജ് ഫ്രാൻസിസ്, അബ്‌ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സി.എം.കാസിം (പ്രസി), എം.കെ.മനു (സെക്ര), ബിജു വർഗീസ് (ട്രഷ).

 

Leave a Reply

Your email address will not be published. Required fields are marked *